പ്രകൃതിപഠനയാത്ര
(തട്ടേക്കാട് 3-ദിനങ്ങൾ)
( ജൂലൈ 7 ,8 ,9 )
പ്രകൃതിയെ നോവിക്കാതെ പ്രകൃതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ തട്ടേക്കാടിലേക്ക് നടത്തിയ 3 ദിവസത്തെ പ്രകൃതി പഠന ക്യാമ്പ് വ്യത്യസ്ത അറിവും അനുഭവവും പകർന്നു നൽകി.ഉൾകാട് എന്താണെന്നും ,അവിടുത്തെ വിവിധങ്ങളായ പക്ഷി മൃഗാദികളെയും,ഔഷധ സസ്യങ്ങളെയും ,വനശലഭങ്ങളെയും,മരങ്ങളെയും,ആവാസവ്യവസ്ഥയെയും കുറിച്ചറിയാനും ,അനുഭവിക്കാനും കഴിഞ്ഞു .പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ ശിഷ്യനായ ഡോക്ടർ സുഗതൻ സാറിനെ കാണാനും ,ക്ലാസ് കേൾക്കാനും ഭാഗ്യമുണ്ടായി
No comments:
Post a Comment