Monday, July 22, 2019

 വായനാവാരാചരണം  
(ജൂലൈ 1 )

 വായിച്ചാലും വളരും .വായിച്ചില്ലെങ്കിലും വളരും .വായിച്ചാൽ വിളയും .വായിച്ചില്ലെങ്കിൽ വളയും എന്ന കുഞ്ഞുണ്ണി മാഷുടെ വരികളെ അന്യർത്ഥമാക്കികൊണ്ടു വായനയുടെ തുറന്ന ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനും പുസ്തകങ്ങളുടെ സമുദ്ര നീലിമയുടെ അഗാധ സൗന്ദര്യം കാട്ടികൊടുക്കാനും വായനാദിനം ആചരിച്ചു  



മഴക്കുഴി നിർമാണം( ജൂൺ 28 )


ജലം ജീവാമൃതം .ഏറി വരുന്ന വരൾച്ച കൊണ്ട് പൊറുതി മുട്ടുന്ന ജനതയ്ക്ക് ഒരു തുള്ളി ദാഹജലം ജീവദായകം.ഓരോ തുള്ളി ജലവും ഏറെ വിലപെട്ടതാണെന്ന സന്ദേശം ആത്മാവിൽ ഉൾക്കൊണ്ടുകൊണ്ട് ഈ തലമുറയ്ക്കും ,വരും തലമുറയ്ക്കും പരമാവധി വെള്ളം സംഭരിക്കുക എന്ന ലക്ഷ്യത്തോടെ മഴക്കുഴികൾ നിർമിച്ചു


ലഹരിവിരുദ്ധദിനാചരണം( ജൂൺ 26 )

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു .
ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപറ്റിയും ,അതുണ്ടാക്കുന്ന ഗുരുതര ആരോഗ്യ ,കുടുംബ ,സാമൂഹിക,സാമ്പത്തിക പ്രശ്നങ്ങളെപ്പറ്റി കൊടുങ്ങല്ലൂർ excise ഡിപ്പാർട്മെന്റിലെ excise  ഇൻസ്‌പെക്ടർ ബോധവത്കരണ ക്ലാസ് നൽകി
യോഗ ദിനം ആചരിച്ചു (ജൂൺ 21 )



യോഗയുടെ പ്രാധാന്യത്തെകുറിച്ചുള്ള ക്ലാസ് നൽകുകയും തുടർന്ന് യോഗയുടെ വിവിധ ആസനങ്ങൾ പരിശീലിപ്പിക്കുകയും ചെയ്തു
പരിസ്ഥിതിദിനാചരണം (ജൂൺ 20 )

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ ബോധവത്കരിക്കുകയും ചെയ്തു.തുടർന്ന് സ്കൂൾ മുറ്റത്ത് പ്രിൻസിപ്പാൾ വൃക്ഷ തൈ നടുകയും ചെയ്തു




 പ്രകൃതിപഠനയാത്ര
(തട്ടേക്കാട്  3-ദിനങ്ങൾ) 
( ജൂലൈ 7 ,8 ,9 )
പ്രകൃതിയെ നോവിക്കാതെ പ്രകൃതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ തട്ടേക്കാടിലേക്ക് നടത്തിയ 3 ദിവസത്തെ പ്രകൃതി പഠന ക്യാമ്പ് വ്യത്യസ്ത അറിവും അനുഭവവും പകർന്നു നൽകി.ഉൾകാട്‌  എന്താണെന്നും ,അവിടുത്തെ വിവിധങ്ങളായ പക്ഷി മൃഗാദികളെയും,ഔഷധ സസ്യങ്ങളെയും ,വനശലഭങ്ങളെയും,മരങ്ങളെയും,ആവാസവ്യവസ്ഥയെയും കുറിച്ചറിയാനും ,അനുഭവിക്കാനും കഴിഞ്ഞു .പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ ശിഷ്യനായ ഡോക്ടർ സുഗതൻ സാറിനെ കാണാനും ,ക്ലാസ് കേൾക്കാനും ഭാഗ്യമുണ്ടായി